കാർഷിക ബിരുദധാരികൾക്ക് ഉപരിപഠന സാദ്ധ്യതകളേറെ

Monday 09 June 2025 12:00 AM IST

കാർഷിക ബിരുദധാരികൾക്ക് അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, നെതർലൻഡ്‌സ്, ബെൽജിയം, ഡെൻമാർക്ക്, സ്വീഡൻ, അയർലണ്ട്, സ്വിറ്റ്‌സർലൻഡ്, നോർവെ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ മികച്ച ഉപരിപഠന സാദ്ധ്യതകളുണ്ട്. ഫുഡ് സയൻസ്, അനിമൽ സയൻസ്, അഗ്രോ എക്കോളജി, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളിലാണ് ഉപരിപഠന സാധ്യതകൾ.

വാഗണിങ്കെൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ, യു.സി ഡേവിസ്, കോർണെൽ, റോയൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ലീഡ്‌സ്, നോട്ടിംഗ്ഹാം, ക്യുൻസ് ലാൻഡ്, യൂണിവേഴ്‌സിറ്റി ഒഫ് മെൽബൺ, ഗ്വേൽഫ്, ആൽബെർട്ട, ഡബ്ലിൻ, സ്വീഡിഷ് യൂണിവേഴ്‌സിറ്റി, കോപ്പൻഹേഗൻ, സുറിച്ച്, ബേൺ യൂണിവേഴ്‌സിറ്റികളിൽ മികച്ച കാർഷിക ഉപരിപഠന കോഴ്‌സുകളുണ്ട്. എൻവയണ്മെന്റൽ സയൻസ്, ഇക്കണോമിക്‌സ്, ബിസിനസ് & മാനേജ്മന്റ് എന്നിവയിലും സാദ്ധ്യതകളേറെയാണ്.

ഫുൾബ്രൈറ്റ്, ഡാഡ് ജർമ്മനി, ഐ.സി.എ.ആർ ഇന്റർനാഷണൽ ഫെലോഷിപ്, എറാസ്മസ് മുണ്ടസ്, കോമൺ വെൽത്ത് സ്‌കോളർഷിപ്, ഫെലിക്‌സ്, ഡി.എഫ്.ഐ.ഡി സ്‌കോളർഷിപ്പുകൾ തുടങ്ങി നിരവധി സ്‌കോളർഷിപ്/ഫെലോഷിപ് പ്രോഗ്രാമുകളുണ്ട്.

പ്രവേശനം ലഭിക്കാൻ അമേരിക്കൻ സർവകലാശാലകളിൽ ടോഫെൽ, ജി.ആർ.ഇ സ്‌കോറുകളും, മറ്റുരാജ്യങ്ങളിൽ IELTSഉം യൂറോപ്യൻ രാജ്യങ്ങളിൽ അതത് രാജ്യങ്ങളിലെ ഭാഷ പ്രാവീണ്യവും ആവശ്യമാണ്. ഉദാഹരണമായി ജർമ്മനിയിൽ ജർമ്മൻ ഭാഷയും ഫ്രാൻസിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യവും വേണം. കാർഷിക ബിരുദധാരികൾക്കു ഗ്രാജുവേറ്റ് പ്രോഗ്രാമിനോ നേരിട്ട് ഡോക്ടറൽ പ്രോഗ്രാമിനോ ചേരാം.

സി.ഡാക്ക് എം.ടെക് കോഴ്‌സുകൾ

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഒഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സി.ഡാക്ക്) എം.ടെക് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. വി.എൽ.എസ്.ഐ ആൻഡ് എംബെഡഡ് സിസ്റ്റംസ്, സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നിവയിലാണ് പ്രോഗ്രാമുകൾ. ബി.ടെക് പൂർത്തിയാക്കിയവർക്ക് ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. www.erdciit.ac.in

മർച്ചന്റ് നേവി കോഴ്‌സുകൾ

തൂത്തുക്കുടിയിലെ തമിഴ്‌നാട് മാരിടൈം അക്കാഡമിയിൽ ആറുമാസത്തെ പ്രീ സീ ട്രെയ്നിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് മർച്ചന്റ് നേവി കപ്പലുകളിൽ രാജ്യത്തിനകത്തും വിദേശത്തും പ്രവർത്തിക്കാം. പത്താം ക്ലാസ് 40 ശതമാനം മാർക്കോടെ ജയിച്ചവർ, ഐ.ടി.ഐ കോഴ്‌സ് 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർ, ഡിപ്ലോമ, ബിരുദം പൂർത്തിയാക്കിയവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ www.tn.gov.in/tnma ൽ നിന്നും ഡൗൺലോഡ് ചെയ്ത് 750 രൂപയുടെ തമിഴ്‌നാട് മാരിടൈം അക്കാഡമിയുടെ ഡി.ഡി സഹിതം 11- നകം അപേക്ഷിക്കാം.

എം.​എ​സ്‌​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ക്ക് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​(​ആ​ർ.​ജി.​സി.​ബി​)​ ​എം.​എ​സ്‌​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു. ഡി​സീ​സ് ​ബ​യോ​ള​ജി,​ ​ജ​ന​റ്റി​ക് ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ന്നി​വ​യി​ൽ​ ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​നോ​ടു​ ​കൂ​ടി​യ​ ​എം.​എ​സ്‌​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​കോ​ഴ്സാ​ണ് ​ആ​ർ.​ജി.​സി.​ബി​യി​ലേ​ത്.​ ​ആ​കെ​ 20​ ​സീ​റ്റ്. ഗാ​റ്റ്ബി​ ​സ്‌​കോ​റി​ന് ​പു​റ​മെ​ ​യു.​ജി.​സി​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള​ ​മാ​ർ​ക്കും​ ​വേ​ണം. ആ​ദ്യ​വ​ർ​ഷം​ 6000​ ​രൂ​പ​യും​ ​ര​ണ്ടാം​ ​വ​ർ​ഷം​ 8000​ ​രൂ​പ​യും​ ​പ്ര​തി​മാ​സ​ ​സ്റ്റൈ​പെ​ൻ​ഡ് ​ല​ഭി​ക്കും. 25​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​കൗ​ൺ​സ​ലിം​ഗ് 30​ ​മു​ത​ൽ.​ ​ഓ​ഗ​സ്റ്റ് 1​ന് ​ക്ലാ​സു​ക​ൾ​ ​തു​ട​ങ്ങും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​h​t​t​p​s​:​/​/​r​g​c​b.​r​e​s.​i​n​/​m​s​c.

ഓ​ർ​മി​ക്കാ​ൻ....

കീം​ ​എ​ൻ​ജി​നി​യ​റിം​ഗ് ​യോ​ഗ്യ​താ​ ​മാ​ർ​ക്ക് ​പ​രി​ശോ​ധി​ക്കാം​:​-​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടേ​യും​ ​പ്ല​സ് ​ടു​ ​മാ​ർ​ക്കി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കീം​ ​എ​ൻ​ജി​നി​യ​റിം​ഗ് ​റാ​ങ്ക് ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള​ ​മാ​ർ​ക്ക് ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​പ്‌​ലോ​ഡ് ​ചെ​യ്ത​ ​പ്ല​സ് ​ടു​ ​മാ​ർ​ക്ക് 10​ന് ​വൈ​കി​ട്ട് ​ആ​റു​ ​വ​രെ​ ​വ​രെ​ ​പ​രി​ശോ​ധി​ച്ച് ​തെ​റ്റു​ണ്ടെ​ങ്കി​ൽ​ ​തി​രു​ത്താ​ൻ​ ​അ​വ​സ​ര​മു​ണ്ട്.

​ ​N​T​E​T​ ​ര​ജി​സ്ട്രേ​ഷ​ൻ​:​-​ ​നാ​ഷ​ണ​ൽ​ ​ടീ​ച്ചേ​ഴ്സ് ​എ​ലി​ജി​ബി​ലി​റ്റി​ ​ടെ​സ്റ്റി​ന് 23​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ജൂ​ലാ​യ് 17​നാ​ണ് ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​e​x​a​m​s.​n​t​a.​a​c.​i​n​/​N​T​E​T/

ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ് ​ബി.​ആ​ർ​ക്ക് ​ഫ​ലം​:​-​ ​ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ് ​ബി.​ആ​ർ​ക്ക് ​ഫ​ലം​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്നോ​ള​ജി​ ​കാ​ൺ​പു​ർ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​j​e​e​a​d​v.​a​c.​i​n.

​നീ​റ്റ് ​പി.​ജി​:​-​ ​ആ​ഗ​സ്റ്റ് ​മൂ​ന്നി​ന് ​ന​ട​ക്കു​ന്ന​ ​നീ​റ്റ് ​പി.​ജി​ ​പ​രീ​ക്ഷ​യു​ടെ​ ​സി​റ്റി​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​പു​തു​ക്കാ​ൻ​ ​വീ​ണ്ടും​ ​അ​വ​സ​രം.​ ​n​a​t​b​o​a​r​d.​e​d​u.​i​n​ ​ൽ​ ​ജൂ​ൺ​ 13​ ​മു​ത​ൽ​ 17​ ​വ​രെ​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ​ ​വ​രു​ത്താം.