മാറാട് ഫിഷറീസ് സ്കൂളിൽ പ്രവേശനോത്സവം
Monday 09 June 2025 12:02 AM IST
ബേപ്പൂർ:മാറാട് ഗവ. ഫിഷറീസ് എൽ.പി സ്കൂളിൽ പ്രവേശനോത്സവം നടന്നു. മാറാട് പൊലീസ് ഇൻസ്പെക്ടർ ബെന്നി ലാലു. എം.എൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നീതു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കൊല്ലരത്ത് സുരേഷ് മുഖ്യാതിഥിയായി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മാറാട് ജനമൈത്രി പൊലീസിന്റെയും റസിഡൻസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്കൂൾ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു. മാറാട് ജനമൈത്രി ബീറ്റ് ഓഫീസർമാരായ സജിത്ത്.പി.കെ, പ്രജീഷ്.പി, റസിഡൻസ് കോ ഓർഡിനേഷൻ പ്രസിഡന്റ് ഷിനിൽ.എൻ.ബി, സീനിയർ സിപിഒ വിജയൻ അദ്ധ്യാപകരായ ശ്രുതിൻ രാജ്, ജിദ്ന , സന്ധ്യ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക ഷീജ സ്വാഗതം പറഞ്ഞു.