യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Monday 09 June 2025 12:27 AM IST
കോഴിക്കോട് : വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്ദു ഷോക്കേറ്റു മരിച്ച സംഭവത്തിൽ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ശശീന്ദ്രൻ ക്യാമ്പ് ചെയ്ത വെസ്റ്റ് ഹിൽ ഗവ. ഗസ്റ്റ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് ഗസ്റ്റ് ഹൗസ് ഗേറ്റിനു സമീപം എത്തും മുമ്പേ പൊലീസ് തടഞ്ഞു. മാർച്ചിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, വൈശാഖ് കണ്ണോറ, വി ടി നിഹാൽ, സനൂജ് കുരുവട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.