ഓപ്പറേഷൻ ഡി ഹണ്ട്: 103 പേർ അറസ്റ്റിൽ

Monday 09 June 2025 1:30 AM IST

തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട 103 പേരെ അറസ്റ്റ് ചെയ്തു. 8.96 ഗ്രാം എം.ഡി.എം.എ, 8.172 ഗ്രാം കഞ്ചാവ്, 65 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1866 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 92 കേസുകൾ രജിസ്റ്റർ ചെയ്തു. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോഓർഡിനേഷൻ സെല്ലും സംയുക്തമായാണ് പരിശോധന നടത്തിയത്.