'സാരഥി' വിട്ടു പോയ ലൈസൻസുകൾ കൂട്ടിച്ചേർക്കും

Monday 09 June 2025 1:37 AM IST

തിരുവനന്തപുരം:മോട്ടോർ വാഹനവകുപ്പിന്റെ 'സാരഥി' സോഫ്റ്റ്‌വേറിൽ വിട്ടുപോയ ഡ്രൈവിംഗ് ലൈസൻസുകൾ ഉൾക്കൊള്ളിക്കാൻ ക്രമീകരണം ഏർപ്പെടുത്തി. അപേക്ഷകളിൽ എത്രയുംവേഗം നടപടി പൂർത്തിയാക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച് നാഗരാജു നിർദേശിച്ചു.സോഫ്റ്റ്‌വേർ മാറ്റം നടന്ന 2020ൽ പുതുക്കിയ ഒന്നരലക്ഷത്തോളം ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈനിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.2019-20ൽ ലൈസൻസ് പുതുക്കിയവരും പുതിയതായി എടുത്തവരും ലൈസൻസ് വിവരങ്ങൾ ഓൺലൈനിൽ ഉണ്ടെന്ന് ഉറപ്പാക്കണം.ഇതിന് 'സാരഥി' സോഫ്റ്റ്‌വേറിലെ 'നോ യുവർ ലൈസൻസ് ഡീറ്റെയിൽസ്' എന്ന ടാബ് ഉപയോഗിക്കാം. വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ലൈസൻസിന്റെ പകർപ്പ് സഹിതം അതത് ഓഫീസുകളിൽ അപേക്ഷിക്കണം.