പ്രവേശനോത്സവവും കെട്ടിട ഉദ്ഘാടനവും

Monday 09 June 2025 12:02 AM IST
school

രാമനാട്ടുകര: അയ്യപ്പനെഴുത്തച്ഛൻ സ്കൂളിലെ നവീകരിച്ച പ്രീ പ്രൈമറി കെട്ടിടോദ്ഘാടനം പ്രവേശനോത്സവവും നഗരസഭ ചെയർപേഴ്സൺ വി എം പുഷ്പ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫ റഫീഖ് അ​ദ്ധ്യക്ഷത വഹിച്ചു.​ എൽ .എസ് .എസ്, യു. എസ് .എസ് ​ സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും നടന്നു. ​ കൗൺസിലർ​ പി കെ.​ ഹഫ്സൽ​, പ്രധാനാ​ദ്ധ്യാപകൻ​ എം​ കെ​.മോഹൻദാസ്​, പിടിഎ പ്രസിഡന്റ് പി സുനിൽകുമാർ​, പാച്ചീരി സൈതലവി​, പറമ്പൻ ബഷീർ​, എ​. രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കുട്ടികളെ തുണി തൊപ്പിയും വർണ ബലൂണുകളും സമ്മാനപ്പൊതികളും നൽകിയാണ് വരവേറ്റത്. വൈവിദ്ധ്യമാർന്ന കലാപ്രകടനങ്ങളും പാട്ടുകളും നൃത്തങ്ങളുമായി പായസത്തിന്റെ മധുരവും നുണഞ്ഞാണ് കുരുന്നുകൾ വീട്ടിലേക്ക് മടങ്ങിയത്.