പ്രവേശനോത്സവവും കെട്ടിട ഉദ്ഘാടനവും
Monday 09 June 2025 12:02 AM IST
രാമനാട്ടുകര: അയ്യപ്പനെഴുത്തച്ഛൻ സ്കൂളിലെ നവീകരിച്ച പ്രീ പ്രൈമറി കെട്ടിടോദ്ഘാടനം പ്രവേശനോത്സവവും നഗരസഭ ചെയർപേഴ്സൺ വി എം പുഷ്പ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. എൽ .എസ് .എസ്, യു. എസ് .എസ് സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും നടന്നു. കൗൺസിലർ പി കെ. ഹഫ്സൽ, പ്രധാനാദ്ധ്യാപകൻ എം കെ.മോഹൻദാസ്, പിടിഎ പ്രസിഡന്റ് പി സുനിൽകുമാർ, പാച്ചീരി സൈതലവി, പറമ്പൻ ബഷീർ, എ. രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കുട്ടികളെ തുണി തൊപ്പിയും വർണ ബലൂണുകളും സമ്മാനപ്പൊതികളും നൽകിയാണ് വരവേറ്റത്. വൈവിദ്ധ്യമാർന്ന കലാപ്രകടനങ്ങളും പാട്ടുകളും നൃത്തങ്ങളുമായി പായസത്തിന്റെ മധുരവും നുണഞ്ഞാണ് കുരുന്നുകൾ വീട്ടിലേക്ക് മടങ്ങിയത്.