അങ്കണവാടി പ്രവേശനോത്സവം
Monday 09 June 2025 12:02 AM IST
മുക്കം: അങ്കണവാടികളുടെ മുക്കം നഗരസഭതല പ്രവേശനോത്സവം കണക്കുപറമ്പ് ഡിവിഷനിലെ ആറ്റുപുറം അങ്കണവാടിയിൽ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കൗൺസിലർ സാറ കൂടാരം അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ റീജ പ്രസംഗിച്ചു. കാരശ്ശേരി പഞ്ചായത്ത്തതല അങ്കണവാടി പ്രവേശനോത്സവം ചോണാട് അങ്കണവാടിയിൽ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, പഞ്ചായത്തംഗം റുക്കിയ റഹീം, അങ്കണവാടി വർക്കർ എം. ബീന, ഹെൽപ്പർ ഭാരതി എന്നിവർ പങ്കെടുത്തു.