റിങ്കുവിന്റെയും പ്രിയയുടേയും വിവാഹനിശ്ചയം കഴിഞ്ഞു

Sunday 08 June 2025 11:50 PM IST

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം പ്രിയ റിങ്കു സിംഗിന്റേയും ലോക്‌സഭയിലെ പ്രായം കുറഞ്ഞ എം.പി പ്രിയ സരോജിന്റേയും വിവാഹനിശ്ചയം ഇന്നലെ ലക്നൗവിൽ നടന്നു. 28കാരനായ റിങ്കുവും 25കാരിയായ പ്രയയും ഒരുവർഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹനിശ്ചയം നടന്നത്. വിവാഹം നവംബറിൽ വാരാണസിയിൽ നടക്കും. ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി എം.എൽ.എയാണ് പ്രിയയുടെ പിതാവ് തൂഫാനി സരോജ് .അലിഗഡിലെ ചുമട്ടുതൊഴിലാളിയുടെ മകനാണ് റിങ്കു.

വിവാഹനിശ്ചയത്തിനായി ഐ.പി.എൽ സീസൺ കഴിയാൻ കാത്തിരിക്കുകയായിരുന്നു വീട്ടുകാർ. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനായാണ് റിങ്കു കളിച്ചത്. വിവാഹം നവംബറിൽ. തൂഫാനി സരോജാണ് വിവാഹത്തിന് മുൻകൈയെടുത്തത്.

കൊൽക്കത്തയെ കാത്ത റിങ്കു

  • 2023 ഐ.പി.എൽ ഫൈനലിൽ അവസാന ഓവറിൽ അഞ്ച് സിക്സുകൾ പറത്തി കൊൽക്കത്തയ്ക്ക് കിരീടം നേടിക്കാെടുത്തു
  • ഇന്ത്യയ്ക്ക് വേണ്ടി 33 ട്വന്റി-20കളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
  • ഈ സീസണിലും കൊൽക്കത്ത ടീമിലുണ്ടായിരുന്നെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.

ബി.ജെ.പിയെ വീഴ്‌ത്തിയ പ്രിയ

  • ഉത്തർപ്രദേശിലെ മച്ചലിഷെഹറിൽ നിന്ന് 2024ലാണ് സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ ലോക്സഭയിലെത്തി
  • നിയമബിരുദധാരി. പ്രിയ സുപ്രീംകോടതി അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് ലോക്സഭയിലേക്ക് മത്സരിച്ചത്
  • സീനിയർ ബി.ജെ.പി നേതാവ് ബി.പി. സരോജിനെ 35,000 വോട്ടുകൾക്കാണ് പ്രിയ തോൽപ്പിച്ചത്.