വിരമിക്കൽ സൂചന നൽകി നൊവാക്ക്

Sunday 08 June 2025 11:55 PM IST

പാരീസ്: ഫ്രഞ്ച് ഓപ്പൺ സെമിയിൽ പുറത്തായതിന് പിന്നാലെ വിരമിക്കൽ സൂചന നൽകി സെർബിയൻ ഇതിഹാസ താരം നൊവാക്ക് ജോക്കോവിച്ച്. ഫ്രഞ്ച് ഓപ്പണിലെ തന്റെ അവസാനമത്സരമായിരിക്കാമിതെന്നാണ് മത്സരശേഷം ജോക്കോ പറഞ്ഞത്. 24 ഗ്രാൻസ്ളാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ജോക്കോ 25 ഗ്രാൻസ്ളാമുകൾ തികച്ച് കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത്തവണത്തെ വിംബിൾഡണിലോ യു.എസ് ഓപ്പണിലോ ലക്ഷ്യത്തിലെത്തിയാൽ 38കാരനായ ജോക്കോ വിരമിക്കൽ പ്രഖ്യാപിച്ചേക്കും.