ഇന്ത്യ എയ്ക്ക് ലീഡ്
Sunday 08 June 2025 11:56 PM IST
നോർത്താംപ്ടൺ : ഇംഗ്ളണ്ട് ലയണസിന് എതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ലീഡ് നേടി ഇന്ത്യൻ എ ടീം. ആദ്യ ഇന്നിംഗ്സിൽ 348 റൺസിന് ആൾഔട്ടായ ഇന്ത്യ എയ്ക്കെതിരെ മൂന്നാം ദിനമായ ഇന്നലെ ചായയ്ക്ക് മുമ്പ് ഇംഗ്ളണ്ട് ലയൺസ് 327 റൺസിന് ആൾഔട്ടാവുകയായിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടിയ അൻഷുൽ കാംബോജും തുഷാർ ദേശ്പാണ്ഡേയും ഓരോ വിക്കറ്റ് വീഴ്ത്തിയ തനുഷ് കോട്ടിയാനും നിതീഷ് കുമാർ റെഡ്ഡിയുമാണ് ഇന്ത്യ എയ്ക്ക് വേണ്ടി ബൗളിംഗിൽ തിളങ്ങിയത്. നേരത്തേ കെ.എൽ രാഹുലിന്റെ (116) സെഞ്ച്വറിയുടേയും ധ്രുവ് ജുറേലിന്റെ (52) അർദ്ധസെഞ്ച്വറിയുടേയും കരുൺ നായരുടെ 40 റൺസിന്റേയും മികവിലാണ് ഇന്ത്യ എ 348 റൺസിലെത്തിയത്.