വൈദ്യുതി വാഹന വിൽപ്പന പൊടിപൊടിക്കുന്നു

Tuesday 10 June 2025 12:01 AM IST

കൊച്ചി: രാജ്യത്തെ വൈദ്യുതി വാഹന വിപണി കഴിഞ്ഞ മാസവും ചരിത്ര മുന്നേറ്റം കാഴ്ചവച്ചു. ഇന്ത്യയിലെ വൈദ്യുതി വാഹനങ്ങളുടെ വിൽപ്പന ചരിത്രത്തിലാദ്യമായി മേയിൽ മൊത്തം വിപണി വിഹിതത്തിന്റെ നാല് ശതമാനത്തിന് മുകളിലെത്തിയെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ(ഫെഡ) കണക്കുകളനുസരിച്ച് വൈദ്യുതി വാഹനങ്ങളുടെ വിപണി വിഹിതം 4.1 ശതമാനമായി ഉയർന്നു. ഏപ്രിലിലിത് 3.5 ശതമാനമായിരുന്നു. ബാറ്ററി സാങ്കേതികവിദ്യ, ഉയർന്ന ഡ്രൈവിംഗ് റേഞ്ച്, ആകർഷകമായ വിലയിലുള്ള ഇ വാഹനങ്ങളുടെ മോഡലുകൾ എന്നിവയാണ് വിപണിക്ക് കരുത്താകുന്നത്. പെട്രോൾ, ഡീസൽ വാഹനങ്ങളേക്കാൾ വൈദ്യുതി കാറുകളും ഇരുചക്ര വാഹനങ്ങളോടാണ് ഉപഭോക്താക്കൾക്ക് പ്രിയമേറുന്നത്.

ടാറ്റ മോട്ടോഴ്‌സാണ് ഇ വാഹന വിപണിയിലെ മേധാവിത്തം നിലനിറുത്തുന്നത്. ജെ.എസ്.ഡബ്‌ള‌്യുവിന്റെ ഉടമസ്ഥതയിലുള്ള എം. ജി മോട്ടോർ ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയും അതിവേഗം വിപണി വികസിപ്പിക്കുന്നു. രാജ്യത്തെ മൊത്തം വൈദ്യുതി വാഹന വിൽപ്പനയിൽ 87 ശതമാനം വിഹിതവും ഈ മൂന്ന് കമ്പനികൾക്കാണ്.

ടാറ്റ മോട്ടോഴ്‌സ് കിതയ്ക്കുന്നു

മേയിൽ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 4,351 വൈദ്യുതി വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. മുൻവർഷം ഇതേകാലയളവിനേക്കാൾ കമ്പനിയുടെ വിൽപ്പനയിൽ 18 ശതമാനം ഇടിവുണ്ടായി. അതേസമയം എം.ജി മോട്ടോറിന്റെ ഇ കാർ വിൽപ്പന 149 ശതമാനം ഉയർന്ന് 3,765 യൂണിറ്റുകളായി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ മാസം 2,632 വൈദ്യുതി കാറുകളാണ് വിറ്റഴിച്ചത്.

ഉത്പാദനത്തിൽ വെല്ലുവിളിയേറുന്നു

വാങ്ങൽ താത്പര്യമേറുകയാണെങ്കിലും നിർമ്മാണ സാമഗ്രികളുടെ ലഭ്യതയിലുണ്ടാകുന്ന ഇടിവ് വൈദ്യുതി വാഹന ഉത്പാദന രംഗത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഈയിടെ അപൂർവ മൂലകങ്ങളായ മാഗ്നെറ്റ് ഉൾപ്പെടെയുള്ളവയുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നത്. വൈദ്യുതി മോട്ടോറുകളുടെ നിർമ്മാണത്തിന് അത്യന്താപേക്ഷിതമായ മൂലകങ്ങളിൽ 85 ശതമാനവും ചൈനയുടെ കൈവശമാണ്. മൂലകങ്ങളുടെ ലഭ്യത മെച്ചപ്പെട്ടില്ലെങ്കിൽ വാഹനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ദീർഘകാലം കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ഫെഡ വ്യക്തമാക്കുന്നു.

പു​തി​യ​ ​ഇ​ ​കാ​റു​കൾ

കി​യ​ ​കാ​ര​ൻ​സ് ​ക്ളാ​വി​സ് ​ഇ.​വി കി​യ​യു​ടെ​ ​പു​തി​യ​ ​വൈ​ദ്യു​തി​ ​കാ​റാ​യ​ ​കാ​ര​ൻ​സ് ​ക്ളാ​വി​സ് ​ഇ.​ ​വി​ ​ജൂ​ൺ​ 25​ന് ​വി​പ​ണി​യി​ലെ​ത്തും.​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ ​വി​ല​ 16​ ​ല​ക്ഷം​ ​രൂ​പ.​ ​വാ​ഗ്ദാ​നം​ ​ചെ​യ്യു​ന്ന​ ​റേ​ഞ്ച് ​-​ 500​ ​കി​ലോ​മീ​റ്റർ

മ​ഹീ​ന്ദ്ര​ ​എ​ക്സ്.​ഇ.​വി​ 4ഇ മ​ഹീ​ന്ദ്ര​യു​ടെ​ ​പു​തി​യ​ ​വൈ​ദ്യു​തി​ ​എ​സ്.​യു.​വി​യാ​യ​ ​എ​ക്സ്.​ഇ.​വി​ 4​ഇ​ ​ജൂ​ലാ​യ് 15​ന് ​വി​പ​ണി​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കും.​ ​വി​ല​ 13​ ​ല​ക്ഷം​ ​രൂ​പ​ ​മു​ത​ൽ.​ ​എം.​ജി​യു​ടെ​ ​വി​ൻ​ഡ്‌​സ​ർ,​ ​കോ​മ​റ്റ് ​എ​ന്നി​വ​യു​മാ​യി​ ​മ​ത്സ​രി​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.

എം.​ജി​ ​സൈ​ബ​ർ​സ്റ്റർ എം.​ജി​ ​മോ​ട്ടോ​റി​ന്റെ​ ​ആ​ഡം​ബ​ര​ ​വൈ​ദ്യു​തി​ ​വാ​ഹ​ന​മാ​യ​ ​സൈ​ബ​ർ​സ്‌​റ്റ​ർ​ ​ജൂ​ലാ​യ് 20​ന് ​ഇ​ന്ത്യ​ൻ​ ​നി​ര​ത്തു​ക​ളി​ലെ​ത്തും.​ ​വി​ല​ 80​ ​ല​ക്ഷം​ ​രൂ​പ​ ​മു​ത​ൽ.​ ​ആ​ക​ർ​ഷ​ക​മാ​യ​ ​സ്പോ​ർ​ട്ട്സ് ​കാ​റാ​യ​ ​സൈ​ബ​ർ​സ്‌​റ്റ​റി​ൽ​ ​ര​ണ്ട് ​സീ​റ്റ് ​മാ​ത്ര​മാ​ണു​ള്ള​ത്.