പുതിയ 2025 യെസ്ഡി അഡ്വഞ്ചറുമായി ജാവ
Tuesday 10 June 2025 12:02 AM IST
കൊച്ചി: ഇന്ത്യയിലെ പുരസ്ക്കാരം നേടിയ സാഹസിക ടൂററായ യെസ്ഡി അഡ്വഞ്ചറിന്റെ 2025 പതിപ്പ് പുറത്തിറക്കി ജാവ യെസ്ഡി മോട്ടോർസൈക്കിൾസ്. ഇന്ത്യയിൽ സാഹസികതയെന്നാൽ ഒരു മാനസികാവസ്ഥയാണ് എന്ന ലളിതമായ തത്വത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് ഇത്. പർവതനിരകൾ സ്വപ്നം കാണുകയും എന്നാൽ നഗരങ്ങളിലെ കുഴപ്പങ്ങളിലൂടെ ദിനംപ്രതി സഞ്ചരിക്കുകയും ചെയ്യുന്ന റൈഡർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് പുതിയ യെസ്‌ഡി അഡ്വഞ്ചർ, കാലാതീതമായ രൂപകൽപ്പനയിൽ പൊതിഞ്ഞ ആത്മവിശ്വാസത്തോടെയുള്ള കഴിവാണ് പ്രദാനം ചെയ്യുന്നത്. വില 2.15 ലക്ഷം രൂപ മുതൽ 2.27 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില