പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി

Monday 09 June 2025 12:03 AM IST

അടൂർ: പരാതിയെ പറ്റി അന്വേഷിക്കാൻ അടൂർ പൊലീസ് സ്റ്റേഷനിലെത്തിയ കേരളാ സാംബവർ സൊസൈറ്റി അടൂർ താലൂക്ക് കമ്മിറ്റി ഖജാൻജിയും കെ.എസ്.എസ് പള്ളിക്കൽ സെക്രട്ടറിയുമായ വി.ബാബുവിനെ സബ് ഇൻസ്പക്ടർ അനൂപ് ചന്ദ്രൻ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായി ആക്ഷേപം. സംഭവത്തിൽ പ്രതിഷേധിച്ച് കേരളാ സാംബവർ സൊസൈറ്റി അടൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. തുടർന്നു നടന്ന പ്രതിഷേധ യോഗം ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ശശി തുവയൂർ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.ബാലൻ മുഖ്യപ്രഭാഷണം നടത്തി.