മേയിലും മുന്നേറി കിയ: ക്ളാവിസിന് പ്രിയം
കൊച്ചി: മേയിൽ 22,315 വാഹനങ്ങൾ വിറ്റഴിച്ച് തുടർച്ചയായ അഞ്ചാം മാസവും നേട്ടം കൈവരിച്ച് കിയ. മുൻവർഷം ഇതേമാസം 19,500 വിറ്റഴിച്ചതിനെക്കാൾ 14.49 ശതമാനം വളർച്ചയാണിത്.
പുതിയതായി വിപണിയിലിറക്കിയ പ്രീമിയം എം.പി.വി ക്ലാവിസിന് മികച്ച പ്രതികരണം ലഭിക്കുന്നതായി കിയ അധികൃതർ പറഞ്ഞു. ജൂലായിൽ പുതിയ വാഹനം അവതരിപ്പിക്കും. കിയയുടെ ഡിസൈൻ മികവും സാങ്കേതിക, എൻജിനീയറിംഗ് വൈഭവും പ്രദർശിപ്പിക്കുന്ന വാഹനങ്ങളും ഓഫറുകളും ലഭ്യമാക്കും.
കിയയുടെ പുതിയ ഡിജിറ്റൽ ടൈഗർ ഫേസ് രൂപഭംഗിയിലാണ് നിർമാണം.
1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളിൽ ആറ് സ്പീഡ് മാനുവൽ, ഓട്ടമാറ്റിക്, ഐ.എം.ടി., ഡി.സി.ടി ഗിയർ ബോക്‌സുകളിൽ വാഹനം ലഭിക്കും. ഏഴ് വേരിയന്റുകളിൽ ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, ക്ലിയർ വൈറ്റ്, അറോറ ബ്ലാക്ക് പേൾ നിറങ്ങളിൽ ക്ലാവിസ് ലഭിക്കും.
ഇന്ത്യൻ ഉപഭോക്താക്കൾ ക്ളാവിനുൾപ്പെടെ നൽകുന്ന സ്വീകരണം കുടുംബ ബ്രാൻഡ് എന്ന അംഗീകാരമാണ്. ഭാവിയുടെ യാത്രാസംവിധാനങ്ങൾ ഒരുക്കുന്നതിൽ കിയ പ്രതിജ്ഞാബദ്ധരാണ്.
ഹർദീപ് സിംഗ് ബ്രാർ
സീനിയർ വൈസ് പ്രസിഡന്റ്
കിയ ഇന്ത്യ ലിമിറ്റഡ്
വില
പെട്രോൾ, പെട്രോൾ ടർബോ, ഡീസൽ മോഡലുകളിൽ ലഭിക്കുന്ന ക്ളാവിസിന് 11.49 മുതൽ 17.99 ലക്ഷം രൂപയാണ് വില.