12 ഇഞ്ച് വീലുകളുള്ള ഡീസൽ ത്രീവീലറുമായി ഗ്രീവ്സ്
Monday 09 June 2025 12:04 AM IST
കൊച്ചി: 12 ഇഞ്ച് വീലുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ഡീസൽ ത്രീവീലറായ ഡി435 സൂപ്പർ സിറ്റി, ഡി435 സൂപ്പർ കാർഗോ എന്നിവ ഗ്രീവ്സ് 3 വീലേഴ്‌സ് പുറത്തിറക്കി. യാത്രാ സൗകര്യത്തിനും കാര്യക്ഷമതയ്ക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തതാണ് സൂപ്പർ സിറ്റി. ചരക്കുനീക്കം, ഡെലിവറി നെറ്റ്‌വർക്കുകൾ, വാണിജ്യ ഉപയോഗം എന്നിവയ്ക്കായി നിർമ്മിച്ചതാണ് സൂപ്പർ കാർഗോ. ഗ്രീവ്സിന്റെ ഡി435 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ദൈനംദിന യാത്രയ്ക്കും കാർഗോ ഡെലിവറിക്കുമായി ഇന്ത്യൻ റോഡുകളുടെയും ഡ്രൈവർമാരുടെയും ഫ്ലീറ്റ് ഓപ്പറേറ്റർമാരുടെയും മാറിവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം നിർമ്മിച്ചതാണ് ഡി435 സൂപ്പർ സിറ്റിയും സൂപ്പർ കാർഗോയും. ഇന്ത്യയിലുടനീളം ഗ്രീവ്സ് 3 വീലർ ഡീലർഷിപ്പുകളിൽ ഇവ ലഭ്യമാണ്.