ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം
Monday 09 June 2025 12:04 AM IST
പത്തനംതിട്ട : ബ്ലോക്ക് പഞ്ചായത്ത് വാർഡ് പുനർവിഭജിച്ച കരട് വിജ്ഞാപനത്തിൽ ആക്ഷേപം സമർപ്പിക്കാനുള്ള അവസാന തീയതി 10. ആക്ഷേപവും അഭിപ്രായവും ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേഡ് തപാലിലോ അറിയിക്കാം. ആക്ഷേപത്തിനൊപ്പം രേഖ ഹാജരാക്കാൻ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. വിലാസം: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാംനില, വികാസ്ഭവൻ പി ഒ, തിരുവനന്തപുരം, 695033. ഫോൺ: 0471 2335030. വെബ് :https://delimitation.lsgdkerala.gov.in, http://sec.kerala.gov.in