രണ്ട് ലക്ഷം കാറുകളുടെ വിൽപ്പന നേടി നിസാൻ മാഗ്‌നൈറ്റ്
Monday 09 June 2025 12:05 AM IST
കൊച്ചി - നിസാന്റെ കോംപാക്റ്റ് എസ്.യു.വിയായ നിസാൻ മാഗ്‌നൈറ്റ് ആഭ്യന്തര, കയറ്റുമതി വിപണികളിലായി രണ്ട് ലക്ഷം വാഹനങ്ങളുടെ വിൽപ്പന നേടി. 2020 ലാണ് നിസാൻ മാഗ്‌നൈറ്റ് ആദ്യമായി വിപണിയിലെത്തിയത്. ഈ നേട്ടം കൈവരിക്കാൻ സഹായിച്ച ഇന്ത്യൻ വിപണിയോടും, ഉപഭോക്താക്കളോടും, ഡീലർ പങ്കാളികളോടും പ്രതിജ്ഞാബദ്ധരാണെന്ന് നിസാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു. ബോൾഡ് ഡിസൈൻ, സുരക്ഷ, ക്ലാസ്-ലീഡിംഗ് സവിശേഷതകൾ, അസാധാരണമായ മൂല്യം എന്നിവയാണ് നിസാൻ മാഗ്‌നൈറ്റിനെ ബി- എസ് യു വി വിഭാഗത്തിൽ വേറിട്ടു നിർത്തുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 99,000ലധികം യൂണിറ്റുകളുടെ സംയോജിത വിൽപ്പന നിസ്സാൻ നേടിയിരുന്നു. സർക്കാർ അംഗീകൃത സി.എൻ.ജി റെട്രോഫിറ്റ്മെന്റ് കിറ്റ് സഹിതവും നിസാൻ മാഗ്‌നൈറ്റ് ഇപ്പോൾ ലഭ്യമാണ്.