പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു
Monday 09 June 2025 12:08 AM IST
ഇടയാറൻമുള: എസ്.എൻ.ഡി.പി യോഗം 69ാം ഇടയാറൻമുള ശാഖയിലെ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. കോഴഞ്ചേരി യൂണിയൻ വൈസ് പ്രസിഡന്റ് എം.വി.വിജയൻ കാക്കനാട്ടിൽ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ഓമന മാേഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഓമന ദിവാകരൻ സംസാരിച്ചു.
കൈകൊട്ടിക്കളി, സർവൈശ്വര്യപൂജ, കുട്ടികളുടെ കലാപരിപാടികൾ, തിരുവാതിര, കലശപൂജ, കലശാഭിഷേകം, നാഗപൂജ, നൂറുംപാലും, സമൂഹ സദ്യ, ഭക്തിഗാനമേള എന്നിവ നടന്നു. സമാപന സമ്മേളനം കാേഴഞ്ചേരിയ യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. ഓമന മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഓമന ദിവാകരൻ സംസാരിച്ചു.