കവിയൂർ സഹകരണ ബാങ്ക് കിറ്റ് നൽകി
Monday 09 June 2025 12:11 AM IST
തിരുവല്ല : വെള്ളപ്പൊക്കത്തെ തുടർന്ന് കവിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ 24 കുടുംബങ്ങൾക്ക് കവിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ.ജി.രജിത് കുമാർ വില്ലേജ് ഓഫീസർ എൽ.മിനികുമാരിക്ക് കിറ്റ് കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബോർഡ് മെമ്പർ പി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബോർഡംഗങ്ങളായ രാജശേഖരക്കുറുപ്പ്, പി.എസ്.റെജി, അജേഷ് കുമാർ, സി.ജി.ഫിലിപ്പ്, ബിഞ്ചു ഏബ്രഹാം, സുജാ മാത്യു, അസിസ്റ്റൻറ് സെക്രട്ടറി ഗായത്രി, അനീഷ് രാജ്, പി.റ്റി. അജയൻ, പ്രദീപ്.കെ എന്നിവർ സംസാരിച്ചു.