ലൂമിനറി 2025 സംഘടിപ്പിച്ചു
Monday 09 June 2025 12:12 AM IST
പത്തനംതിട്ട : ജില്ല ഹയർസെക്കൻഡറി ഫിസിക്സ് ടീച്ചേഴ്സ് അസോസിയേഷൻ ലൂമിനറി 2025 സംഘടിപ്പിച്ചു. ജില്ല ഹയർസെക്കൻഡറി കോഡിനേറ്റർ സജി വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കറ്റാനം സെന്റ് തോമസ് സ്കൂൾ സീനിയർ പ്രിൻസിപ്പൽ ഡോ.തോമസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ലയിൽ ഫിസിക്സിന് മുഴുവൻ മാർക്ക് കരസ്ഥമാക്കിയ 38 വിദ്യാർത്ഥികളെ അനുമോദിച്ചു. സൂസൻ വർഗീസ്, വിജി സാമുവൽ , അമൃത നായർ.എസ്, ക്യാപ്റ്റൻ സിബി മത്തായി, അനില തോമസ്, ഹന്ന മറിയം മത്തായി, അശ്വിൻ വി.നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.