പരിസ്ഥിതി ദിനാചരണം
Monday 09 June 2025 12:13 AM IST
പന്തളം : സാമൂഹ്യ വനവത്കരണ വിഭാഗം പത്തനംതിട്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ പന്തളം ബ്ലോക്കിൽ തുമ്പമൺ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് വിജയപുരം ഭാഗത്ത് വൃക്ഷതൈകൾ നട്ടു. തുമ്പമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വർഗീസ് തോപ്പിലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ബീനാ വർഗീസ്, ഓവർസിയർ ലേഖ, സാമൂഹ്യ വനവത്കരണ വിഭാഗം പത്തനംതിട്ട റെയിഞ്ചിലെ സന്തോഷ് പി.എ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഷിനുമോൾ ഏബ്രഹാം നന്ദി പറഞ്ഞു.