പഠനോപകരണ വിതരണം
Monday 09 June 2025 12:13 AM IST
പത്തനംതിട്ട : എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവിയിൽ പഠനോപകരണം വിതരണം ചെയ്തു. വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശേഖരിച്ച ബുക്ക്, പേന,പെൻസിൽ , ബാഗ്, കുട മറ്റിതര പഠനോപകരണങ്ങൾ അടങ്ങിയ കിറ്റുകൾ ആണ് ഗവിയിൽ വിതരണം ചെയ്തത്. ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കിരൺ എം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനന്ദു മധു, സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ.കെ.എസ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.അപർണ, ആയിഷ എന്നിവർ സംസാരിച്ചു.