ഇടക്കുളങ്ങര ശാഖയിൻ മെരിറ്റ് അവാർഡ് വിതരണവും ആദരവും
തൊടിയൂർ: എസ്.എൻ.ഡി.പി യോഗം ഇടക്കുളങ്ങര 3566-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ മെരിറ്റ് അവാർഡ് വിതരണവും ആദരവ് സമ്മേളനവും നടന്നു. ഗുരുക്ഷേത്രാങ്കണത്തിൽ ചേർന്ന സമ്മേളനം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് പി. അശോകൻ അദ്ധ്യക്ഷനായി. സെക്രട്ടറി എ. സുനിൽ കുമാർ സ്വാഗതം പറഞ്ഞു. കേരള കൗമുദി ലേഖകൻ ജയചന്ദ്രൻ തൊടിയൂരിനെ കെ.സുശീലനും മുതിർന്ന ശാഖാ യോഗം അംഗങ്ങളെയും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിലൽ എസ്. കല്ലേലിഭാഗവും ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് ശോഭനൻ, ശാഖാ യോഗം വൈസ് പ്രസിഡന്റ് ഉത്തമൻ ഉണ്ണൂലേത്ത്, ബിജു രവീന്ദ്രൻ, എൻ. രമണൻ, എം.ആർ. കോമളകുമാർ, എ. അജിത്ത് കുമാർ, കെ.എൻ. രവീന്ദ്രൻ, തോട്ടുക്കര മോഹനൻ, ബാബു ചൂളൂർ, ലെനിൻ സുരേന്ദ്രൻ, പ്രസാദ്, ധർമ്മജൻ, അനീഷ്, സത്യൻ, ലത ചൂളൂർ, വസന്ത എന്നിവർ സംസാരിച്ചു. ശാഖാ യോഗം കമ്മിറ്റി അംഗം അനിൽകുമാർ പ്രണവം നന്ദി പറഞ്ഞു.