കെ.പി.സി.സി വിചാർവിഭാഗ് പരിസ്ഥിതി ദിനാഘോഷം
Monday 09 June 2025 1:15 AM IST
പത്തനാപുരം: കെ.പി.സി.സി വിചാർ വിഭാഗ് പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും വൃക്ഷത്തൈ നടീലും വിതരണവും സംഘടിപ്പിച്ചു. ആവണീശ്വരം എ.പി.പി.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി ചേത്തടി ശശി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് മധുനിരപ്പത്ത് അദ്ധ്യക്ഷനായി. ഡോ. മീര ആർ.നായർ വൃക്ഷത്തൈകൾ വിതരണം ചെയ്തു. പത്തനാപുരം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി കോർഡിനേറ്റർ സരസ്വതി പരിപാടികൾക്ക് നേതൃത്വം നൽകി. ഖാദി രാമകൃഷ്ണ പിള്ള, പുന്നല അബ്ദുൽ റഷീദ്, എം.ഡി. ഫിലിപ്പ്, ഷംനാദ്, വിനോദ് ലേഖ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. രാജി തോമസ് ബോധവത്കരണ ക്ലാസ് നയിച്ചു.