വാർഷിക പൊതുയോഗവും വിദ്യാർത്ഥികളെ ആദരിക്കലും
Monday 09 June 2025 1:16 AM IST
കൊല്ലം: എസ്.എൻ.ഡി.പി യോഗം 2495-ാം നമ്പർ പൊഴിക്കര കോങ്ങാൽ ശാഖയുടെ വാർഷിക പൊതുയോഗവും വിദ്യാർത്ഥികളെ ആദരിക്കലും ഗുരുമന്ദിരം ഹാളിൽ നടന്നു. പ്രസിഡന്റ് എസ്. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നിർവഹിച്ചു. ശാഖ സെക്രട്ടറി ശശിധര പണിക്കർ, യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ബാബു, ഊട്ടുപുര അജയ് നാഥ്, സുരേഷ് വടക്കനഴികം,അനിൽ പണിക്കർ, വനിതാ സംഘം പ്രസിഡന്റ് ഷീലാ ബാബുജി എന്നിവർ സംസാരിച്ചു.