കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ

Monday 09 June 2025 1:18 AM IST

മയ്യനാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയന്റെയും എച്ച്.ഡി.എഫ്.സി ലൈഫിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. കവി ശിവരാജൻ കോവിലഴികം ഉദ്‌ഘാടനം ചെയ്തു. പെൻഷൻകാരയ ആർ.സി. തമ്പി, കെ. ദേവദാസ് എന്നിവർ മയ്യനാട് പെൻഷൻ ഭവനിൽ ഫലവൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു. ഷാരി വി.ഭരൻ ഭരണഘടന ആമുഖം വായിച്ചു. എ.കെ. ജയശ്രീ പ്രതിജ്ഞ ചൊല്ലി. വാർഡ് മെമ്പർ സുനിൽ, റാഷിദ എന്നിവർ സംസാരിച്ചു. ക്വിസിന് എം.സതീഷ് ചന്ദ്രൻ നേതൃത്വം നൽകി. വാർദ്ധക്യ കാലത്ത് വരുമാനം എന്ന വിഷയത്തിൽ എച്ച്.ഡി.എഫ്.സി ലൈഫ് കൊല്ലം സർക്കിൾ ഹെഡ് എസ്.സി ശ്യാം കൃഷ്ണൻ പ്രഭാഷണം നടത്തി. കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്. മോഹൻദാസ് സ്വാഗതവും കെ.സജീവ് കുമാർ നന്ദിയും പറഞ്ഞു.