പരിസ്ഥിതി ദിനാചരണം
Tuesday 10 June 2025 12:47 AM IST
പാലക്കാട്: പിരായിരി ഗാന്ധിസ്മാരക ഗ്രാമീണ സംഘം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വലിയമ്മക്കാവ് തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി എന്നിവർ സംയുക്തമായി വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി. വായനശാല വിതരണം ചെയ്ത തൈകൾ മുതിർന്ന തൊഴിലാളികളായ ചിന്നമ്മ, ദേവകി എന്നിവർ ചേർന്ന് നട്ടു. അങ്കണവാടി കുട്ടികൾക്ക് ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തുന്നതിന് സഹായകരമാവുന്ന തൈകൾ വേണമെന്ന ജീവനക്കാരുടെ അഭിപ്രായം പരിഗണിച്ച് അങ്കണവാടിയിൽ ചീര തൈ നട്ടു. വായനശാല പ്രസിഡന്റ് കാർത്തികേയൻ, സെക്രട്ടറി പി.ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. മേറ്റ് റാണി, രാജി അനിത ജാനകി സിന്ധു എന്നിവർ പങ്കെടുത്തു.