തൃണമൂൽ കോൺഗ്രസിന്റെ പതാക ദുരുപയോഗം ചെയ്യുന്നതായി പരാതി
Tuesday 10 June 2025 1:37 AM IST
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പി.വി.അൻവർ ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ പേരും പാർട്ടിപതാകയും ദേശീയ നേതാക്കളുടെ ചിത്രവുമടക്കം ദുരുപയോഗം ചെയ്യുകയാണെന്നും തൃണമൂൽ കോൺഗ്രസിന്റെ പതാകയടക്കം ഉപയോഗിച്ചുള്ള പ്രചാരണം തടയണമെന്നും ടി.എം.സി സംസ്ഥാന ജനറൽ സെക്രട്ടറി സി.എം.രാജേന്ദ്രൻ ഇലക്ഷൻ കമ്മിഷന് കത്ത് നൽകി. പാർട്ടി ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഒരു സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കുന്നില്ലെന്നും കത്തിൽ പറയുന്നു.