ഭാര്യയെ ഉപദ്രവിച്ച ഗുണ്ട പിടിയിൽ

Tuesday 10 June 2025 12:48 AM IST

കളമശേരി: ഭാര്യയെ ദേഹോപദ്രവം ഏല്പിച്ച സംഭവത്തിൽ ഗുണ്ട പിടിയിൽ. വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ട,​ കളമശേരി പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്ള കളമശേരി പുത്തലത്തു നന്ദനം വീട്ടിൽ പ്രശാന്ത് നന്ദകുമാർ (25) ആണ് പിടിയിലായത്. ഇൻസ്പെക്ടർ ലത്തീഫ് എം.ബിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ എൽദോ എ.കെ,​ രഞ്ജിത്ത്, സി.പി.ഒ ഷാബിൻ ഇബ്രാഹിം എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.