നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്  വിശ്വകർമ്മജർ നിലപാട് പ്രഖ്യാപിക്കും.

Tuesday 10 June 2025 12:40 AM IST
dd

മലപ്പുറം : ആസന്നമായ നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ വിശ്വകർമ്മജർ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് വിശ്വകർമ്മ ഐക്യവേദിയുടെ മലപ്പുറത്ത് ചേർന്ന സംസ്ഥാന പ്രവർത്തക സമിതി കൺവെൻഷൻ പ്രഖ്യാപിച്ചു. വിശ്വകർമ്മ ഐക്യവേദി ചെയർമാൻ കെ.കെ. ചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മജർ സംഘടിത രാഷ്ട്രീയശക്തി ആയി മാറണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു നിയന്ത്രിത അവധിയായ വിശ്വകർമ്മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സെക്രട്ടറി ജയചന്ദ്രൻ ചെങ്ങന്നൂർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഹരിദാസൻ പയ്യാവൂർ മുഖ്യ പ്രഭാഷണം നടത്തി. വി. വി. കണ്ണൻ, തത്തങ്കോട് കണ്ണൻ, ജ്യോതികുമാർ വെഞ്ഞാറമൂട്, ദീപു എരുമേലി എന്നിവർ പ്രസംഗിച്ചു.