രാഷ്ട്രീയക്കാരുടെ പടലപ്പിണക്കങ്ങൾ മനം മടുപ്പിക്കുന്നു: സുന്നി ജമാഅത്ത്
Tuesday 10 June 2025 12:50 AM IST
മലപ്പുറം: രാഷ്ട്രീയക്കാരുടെ പടലപ്പിണക്കങ്ങൾ സാധാരണക്കാരുടെ മനം മടുപ്പിക്കുന്നുവെന്ന് കേരള സുന്നി ജമാഅത്ത് ജില്ലാ സംഗമം അഭിപ്രായപ്പെട്ടു. മണ്ഡലത്തിന്റെ വികസന കാര്യങ്ങളും പുരോഗതിയും ചർച്ച ചെയ്യുന്നതു കേൾക്കാനും ആസൂത്രിതമായി അതെങ്ങനെ നടപ്പാക്കുമെന്നു വിവരിക്കുന്നതു ശ്രദ്ധിക്കാനുമാണ് വോട്ടർമാർക്കു താല്പര്യം. സംസ്ഥാന ജനറൽ സെക്രട്ടറി അലി അക്ബർ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ഇ.പി അഷറഫ് ബാഖവി, സി.ടി മുഹമ്മദ് മൗലവി, ഉമ്മർ വഹബി ഇരിങ്ങാട്ടിരി, ടി.പി. റഷീദ് മാളിയേക്കൽ, ഹസ്ബുല്ല ബാഖവി മഞ്ചേരി,ഹംസ വഹബി മുണ്ടപൊട്ടി, ഷംസുദ്ദീൻ മൗലവി, കെ.ടി. ചേക്കുണ്ണി, അബ്ദുൾ ഗഫ്ഫാർ മൗലവി,മുസ്തഫ ബാഖവി കാളികാവ്, ബഷീർ തൃക്കലങ്ങോട് എന്നിവർ പ്രസംഗിച്ചു.