പെരുന്നാളാഘോഷം സംഘടിപ്പിച്ചു

Tuesday 10 June 2025 12:27 AM IST
വലിയ പെരുന്നാളിനോടനുബന്ധിച്ച് രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛൻ സ്കൂളിൽ ''ഇറച്ചീം പത്തിരീം

രാമനാട്ടുകര: വലിയ പെരുന്നാളിനോടനുബന്ധിച്ച് രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛൻ സ്കൂളിൽ ''ഇറച്ചീം പത്തിരീം" എന്ന പേരിൽ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി മൈലാഞ്ചിയിടൽ മത്സരം നടത്തിയതിനൊപ്പം രക്ഷിതാക്കൾക്കായി നടത്തിയ പത്തിരി പരത്തൽ മത്സരവും നടത്തി. വി​. അൻസ്വിറ, കെ.പി റയ്ഹാൻ, എ​.റൈഹാനത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങ​ളും നേടി. പ്രധാന​ദ്ധ്യാപകൻ മോഹൻ ദാസ് എം.കെ, പി.ടി.എ വൈസ് പ്രസിഡൻ്റ് എബി കയ്ലിയാസ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. വിപിൻ മനാട്ട്, സീന പി, ആശ പി.എം, ലിജിന കെ.ടി, ദ്യുതിൻ സാരംഗ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം ചിക്കൻ കറിയും വിളമ്പി.