ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം
Tuesday 10 June 2025 12:30 AM IST
തൂണേരി: തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി എട്ട് ലക്ഷം രൂപ വകയിരുത്തി നവീകരിച്ച മുടവന്തേരിയിലെ ആരോഗ്യ ഉപകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. റഷീദ് കാഞ്ഞിരക്കണ്ടി, രജില സന്തോഷ്, ഇ.കെ. രാജൻ, സി.എച്ച്. വിജയൻ, പി.ഷാഹിന, കൃഷ്ണൻ കാനന്തേരി, ടി.എൻ. രഞ്ജിത്ത്, ലിഷ കുഞ്ഞിപ്പുരയിൽ, ഡോ. അബ്ദുൽ സലാം, അബൂബക്കർ ഹാജി കെ.പി, മുഹ്സിൻ വളപ്പിൽ, ഹംസ.കെ. പി, ജവാദ് ബി.എം. ബി, അഷ്റഫലി ബി.എം.ബി, ആശാവർക്കർമാർ ,എഫ്.എച്ച്.സി ജീവനക്കാർ, പരിസരവാസികൾ പങ്കെടുത്തു. ഫൗസിയ സലീം എൻ.സി പ്രസംഗിച്ചു.