ഒപ്പുശേഖരണവും വിശദീകരണ യോഗവും

Tuesday 10 June 2025 12:34 AM IST
കുനീമ്മൽ രാജീവൻ കൊലക്കേസ് ആക്ഷൻ കമ്മിറ്റി യോഗം ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് എൻ അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു

വടകര: ആയഞ്ചേരി ചീക്കിലോട് സ്വദേശി കുനീമ്മൽ രാജീവൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ഒപ്പുശേഖരണവും വിശദീകരണ യോഗവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി പ്രസിഡൻ്റ് പി.പി പുഷ്പരാജൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ പറമ്പത്ത്, കെ.യു ജയരാജൻ, ദാമോദരൻ കണ്ണോത്ത്, സി.വി കുഞ്ഞിരാമൻ, രാംദാസ് മണലേരി, കിളിയമ്മൽ കുഞ്ഞബ്ദുല്ല, സി.എച്ച് ഹമീദ്, ലത്തീഫ്, ദാസൻ, പറമ്പത്ത് കുഞ്ഞിരാമൻ, ഷഫീക്ക് തറോപ്പൊയിൽ, സി.എം അമ്മദ് ടി.കെ മൊയ്തു പ്രസംഗിച്ചു.