വിദ്യാർത്ഥികളെ ആദരിച്ചു
Monday 09 June 2025 9:43 PM IST
മുതലമട: 2024-25 അദ്ധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുതലമട തരക സമുദായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കാമ്പ്രത്ത്ചള്ളയിൽ വച്ച് നടന്ന പരിപാടിയിൽ തരക സമുദായ സെക്രട്ടറി എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ എ.വികാശി വിശ്വനാഥൻ, ആർ.ഉണ്ണി, പ്രസിഡന്റ് ജി.മുരുകൻ എന്നിവർ സമ്മാനം വിതരണം ചെയ്തു. വി.കണ്ണൻകുട്ടി, സി.അന്നപ്പൻ, ജോയിൻ ട്രഷറർ എം.സുഭാഷ്, എസ്.സെൽവൻ തുടങ്ങിയവർ സംസാരിച്ചു.