പതാകദിനം ആചരിച്ചു

Monday 09 June 2025 9:44 PM IST

ചിറ്റൂർ: കേരള അഗ്നി രക്ഷാ വകുപ്പിന്റെ കീഴിലുള്ള അടിസ്ഥാന വർഗ്ഗ ജീവനക്കാരുടെ ഏക പൊതു സംഘടനയായ കേരള സർവീസ് അസോസിയേഷന്റെ 42-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചിറ്റൂർ ഫയർ സ്റ്റേഷനിൽ പതാകദിനം ആചരിച്ചു. ലോക്കൽ കൺവീനർ കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസറായ സതീഷ് കുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സജിത്ത് മോൻ, ബൈജു എന്നിവർ സംസാരിച്ചു. പാലക്കാട് മേഖലാ കമ്മിറ്റി അംഗമായ ജെ.ജിജു നന്ദി രേഖപ്പെടുത്തി.