ശിവഗിരി നഴ്സിംഗ് കോളേജ് ദിനാഘോഷം

Tuesday 10 June 2025 12:51 AM IST

ശിവഗിരി : ശിവഗിരി ശ്രീനാരായണ നഴ്‌സിംഗ് കോളേജ് ദിനാഘോഷവും ബിരുദദാന സമ്മേളനവും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. നഴ്‌സിങ് കോളേജ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.

തൃശൂർ അമല നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജിരഘുനാഥ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജെ.സി. കൃപ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. വി.ജി.കവിത, ശിവഗിരി നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ ജ്യോതി ജോസഫ്, ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്. സ്മിത, പ്രൊഫ. പി.എസ്. റാണി, പ്രൊഫ. സോണിയ ജോണ്‍ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാവിരുന്നും അരങ്ങേറി.

ഫോട്ടോ: ശിവഗിരി ശ്രീനാരായണ നഴ്‌സിംഗ് കോളേജ് ദിനാഘോഷവും ബിരുദദാന സമ്മേളനവും സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ എന്നിവർ സമീപം