ജനകീയ സഭയും അനുമോദനവും

Tuesday 10 June 2025 1:46 AM IST

ചോ​റ്റാ​നി​ക്ക​ര​:​ ​ജൂ​ൺ​ 10​ന് ​സി.​പി.​ ​എ​മ്മി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​മ​നു​ഷ്യ​ ​കോ​ട്ട​യു​ടെ​ ​ഭാ​ഗ​മാ​യി​ ​തു​രു​ത്തി​ക്ക​ര​ ​വെ​സ്റ്റ് ​-​ ​ചാ​ലി​ത്താ​ഴം​ ​ബ്രാ​ഞ്ചു​ക​ളു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ജ​ന​കീ​യ​ ​സ​ഭ​ ​സം​ഘ​ടി​പ്പി​ച്ചു. ​മു​ള​ന്തു​രു​ത്തി​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​ലി​ജോ​ ​ജോ​ർ​ജ് ​ജ​ന​കീ​യ​സ​ഭ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. ​ ​മു​ള​ന്തു​രു​ത്തി​ ​എസ്.ഐ​ ​സോ​ജ​ൻ​ ​കു​ര്യാ​ക്കോ​സ് ​മ​യ​ക്കു​ ​മ​രു​ന്നി​നെ​തി​രെ​ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സ് ​ന​ട​ത്തി.​ ​എ​സ്.​എ​സ്.​എ​ൽ.​സി,​​​ ​പ്ല​സ്ടു​ ​വി​ജ​യി​ക​ൾ​ക്കു​ള്ള​ ​ഉ​പ​ഹാ​രം​ ​ക​ണ​യ​ന്നൂ​ർ​ ​കാ​ർ​ഷി​ക​ ​വി​ക​സ​ന​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ​എം.​ ​പി​ ​ഉ​ദ​യ​ൻ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​അ​രു​ൺ​ ​പോ​ട്ട​യി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​യോ​ഗ​ത്തി​ൽ​ ​എം.​വി.​ ​വി​നീ​ഷ്,​ ​കെ.​കെ.​ ​ദി​നേ​ശ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.