ഗണേശോത്സവം ആഗസ്റ്റ് 25 മുതൽ
Tuesday 10 June 2025 1:48 AM IST
കൊച്ചി: കേരളത്തിലെ ഈ വർഷത്തെ ഗണേശോത്സവം ആഗസ്റ്റ് 25 മുതൽ 29 വരെ നടത്തും. ഗണേശോത്സവ ട്രസ്റ്റ് മുഖ്യ കാര്യദർശി സജി തുരുത്തിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആഘോഷ കമ്മിറ്റി ചെയർമാനായി മോഹൻ കെ. വേദകുമാറിനെയും ജനറൽ കൺവീനറായി പി.രാജേന്ദ്ര പ്രസാദിനെയും തിരഞ്ഞെടുത്തു. ആഗസ്റ്റ് 25ന് എറണാകുളത്ത് ആദ്യത്തെ വിഗ്രഹ പ്രതിഷ്ഠ നടത്തിയാണ് തുടക്കം. 29ന് പുതുവൈപ്പ് ബീച്ചിൽ നിമജ്ജന യജ്ഞത്തോടെയാണ് സമാപനം. യോഗത്തിൽ പെരുവനം കുട്ടൻ മാരാർ, കീഴൂട്ട് നന്ദനൻ, പെരിങ്ങമ്മല അജി, വിബിൻ ദാസ് കടങ്ങോട്ട്, ബിനുകുമാർ, സൗഭാഗ് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.