രജനിയും വിനയയും ജേതാക്കൾ
Tuesday 10 June 2025 1:53 AM IST
കൊച്ചി: രജനി കൃഷ്ണകുമാറും വി. വിനയയും മിസ് ആൻഡ് മിസിസ് തൃശൂർ 2025 മൂന്നാം സീസൺ ജേതാക്കളായി. കുട്ടികൾ മുതൽ നിരവധിപ്പേർ മാറ്റുരച്ചു. ഷോയിൽ പല്ലവി സുജിത് (ടീൻ വിഭാഗം), ശ്രേയ കെ (സീനിയർ), നഹാൽ (സീനിയർ കിംഗ്), സൗപർണിക ഗിരീഷ് (ജൂനിയർ ക്യൂൻ), ഐവാൻ വി.എസ് (ജൂനിയർ കിംഗ്), ഐറാ രാഹുൽ (ബേബി ക്യൂൻ), എലോൺ ഏണസ്റ്റ് റോഡ്രിഗസ് (ബേബി കിംഗ് ) എന്നിവർ വിജയികളായി. ഷോയിൽ കുട്ടികളടക്കം മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് ഷോ ഡയറക്ടർ വിഷ്ണു വത്സനും സ്റ്റേജ് മാനേജർ പത്മകുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജേതാക്കളായ രജനി കൃഷ്ണകുമാർ, വിനയ വി, പല്ലവി സുജിത് എന്നിവർ പങ്കെടുത്തു.