ട്രോളിംഗ് നിരോധനം തുടങ്ങി തീരത്ത് വിശ്രമകാലം

Tuesday 10 June 2025 12:56 AM IST
ട്രോ​ളിം​ഗ് ​നി​രോ​ധ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​പു​തി​യാ​പ്പ​ ​ഹാ​ർ​ബ​റി​ൽ​ ​യാ​ന​ങ്ങ​ൾ​ ​ക​ര​ക്ക​ടു​പ്പി​ച്ച​പ്പോൾ

കോഴിക്കോട്: തീരങ്ങളിൽ ഇനി വിശ്രമക്കാലം. മൺസൂൺകാല ട്രോളിംഗ് നിരോധനത്തിന് ഇന്നലെ അർദ്ധരാത്രിയോടെ തുടക്കമായി. യന്ത്രവത്കൃത യാനങ്ങൾക്ക് ഇന്നു മുതൽ 52 ദിവസം കടലിൽ വിലക്കാണ്. കനത്ത മഴ കാരണം കടലിൽ പോകാൻ വിലക്ക് ഏർപ്പെടുത്തിയതും കൊച്ചിയിൽ കപ്പൽ മുങ്ങിയതിനെത്തുടർന്ന് രാസവസ്തുക്കൾ ജലത്തിൽ കലർന്നെന്ന ആശങ്കയും മൂലം ട്രോളിംഗ് നിരോധനത്തിന് പത്തുദിവസം മുൻപേ തന്നെ മത്സ്യബന്ധന ബോട്ടുകളെല്ലാം കരപറ്റിയിരുന്നു. ഇതര സംസ്ഥാന ബോട്ടുകളും തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. ജില്ലയിലെ ചോമ്പാൽ, കൊയിലാണ്ടി, പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ മത്സ്യബന്ധന തുറമുഖങ്ങൾ അടച്ചു.

നിയമം തെറ്റിച്ചാൽ നടപടി

സാധാരണ വള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം നടത്താം. എന്നാൽ, ഇൻബോർഡ് വള്ളങ്ങൾ ഒരു കാരിയർ വള്ളം മാത്രം ഉപയോഗിക്കണം. രണ്ടു ചെറുവള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗും നിയമവിരുദ്ധമായ മത്സ്യബന്ധന രീതികളും പാടില്ല. യന്ത്രവത്കൃതബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അർധരാത്രി 12ന് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാവൂ. ട്രോളിംഗ് നിരോധന കാലത്ത് ബോട്ടുകൾക്ക് ഡീസൽ നൽകുന്നതും വിലക്കുണ്ട്. രക്ഷാദൗത്യങ്ങൾക്കായി ഫിഷറീസ്, പോർട്ട്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ സംയുക്ത സംഘങ്ങൾ സജ്ജമായി. കടൽ പട്രോളിംഗിനും കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട് (04952 414074, 04952992194, 9496007052). കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്കായി ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി എന്നിവ കേന്ദ്രീകരിച്ച് മൂന്ന് ബോട്ടുകൾ നിരീക്ഷണത്തിനുണ്ടാകും.

ട്രോ​ളിം​ഗ്:​ ​ക​ട​ൽ​ ​പ​ട്രോ​ളിം​ഗ് ​ന​ട​ത്തി,​ ​പി​ഴ​യി​ട്ടു

കോ​ഴി​ക്കോ​ട്:​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​നം​ ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ല​യി​ലെ​ ​മു​ന്നൊ​രു​ക്ക​ങ്ങ​ൾ,​ ​ക​ട​ൽ​ ​പ്ര​ക്ഷു​ബ്‌​ദ​മാ​കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജി​ല്ല​യി​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​സു​ര​ക്ഷ​ ​മു​ൻ​ക​രു​ത​ലു​ക​ൾ​ ​എ​ന്നി​വ​ ​നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗി​ൻ്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പു​തി​യാ​പ്പ​ ​ഹാ​ർ​ബ​ർ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ക​ട​ൽ​ ​പ​ട്രോ​ളിം​ഗ് ​ന​ട​ത്തി.​മ​ത്സ്യ​ബ​ന്ധ​ന​ ​യാ​ന​ങ്ങ​ളു​ടെ​ ​പ​രി​ശോ​ധ​ന​യി​ൽ,​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​മ്പ​റും​ ​സ്പെ​ഷ്യ​ൽ​ ​പെ​ർ​മി​റ്റും​ ​ഇ​ല്ലാ​തെ​ ​മ​ത്സ്യ​ബ​ന്ധ​നം​ ​ന​ട​ത്തി​യ​ ​കൊ​മ്പ​ൻ​ ​എ​ന്ന​ ​മ​ത്സ്യ​ബ​ന്ധ​ന​ ​ബോ​ട്ട് ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും​ ​ര​ണ്ട​ര​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​ ​ഈ​ടാ​ക്കു​ക​യും​ ​ചെ​യ്തു.​ ​ഫി​ഷ​റീ​സ് ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​പി​ ​അ​നീ​ഷ്,​ ​അ​സി.​ ​ഫി​ഷ​റീ​സ് ​ഡ​യ​റ​ക്‌​ട​ർ​ ​സു​നീ​ർ​ ​വി,​ ​ഫി​ഷ​റീ​സ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​പി.​കെ​ ​ആ​തി​ര​ ​എ​ന്നി​വ​ർ​ ​ഉ​ൾ​പ്പെ​ട്ട​ ​സം​ഘ​മാ​ണ് ​പ​ട്രോ​ളിം​ഗ് ​ന​ട​ത്തി​യ​ത്.