ഡൽഹി ചെസ് : നാരായണൻ മുന്നിൽ

Monday 09 June 2025 11:11 PM IST

ന്യൂഡൽഹി : ഡൽഹി ഗ്രാൻഡ് മാസ്റ്റേഴ്സ് ചെസിന്റെ നാലാം റൗണ്ടിൽ മലയാളി താരം എസ്.എൽ. നാരായണൻ വിയറ്റ്നാം ഗ്രാൻഡ് മാസ്റ്റർ എൻഗുയേൻ ഡക് ഹാവോയെ പരാജയപ്പെടുത്തി നാല് പോയിന്റോടെ മുന്നിലെത്തി. അഹസ്. ഇ.യു. ഗുജറാത്തിന്റെ ആരാദ്ധ്യ ജയ്നിനെ തോൽപ്പിച്ചു . കാറ്റഗറി ബി വിഭാഗത്തിൽ ഏഴ് റൗ ണ്ടുകൾ പിന്നിട്ടപ്പോൾ എല്ലാ കളിയും ജയിച്ച മലയാളി താരം അമൽ റൂസി ഒറ്റക്ക് ലീഡ് നേടി. അഭിജിത്ത് യു.ആറുപോയിന്റും ജോയി ലാസർ അഞ്ചര പോയിന്റും കരസ്ഥമാക്കിയിട്ടുണ്ട്.