ഇന്ത്യ എയുടെ തകർപ്പൻ ബാറ്റിംഗ്
Monday 09 June 2025 11:12 PM IST
നോട്ടിംഗ്ഹാം : ഇംഗ്ളണ്ട് ലയൺസിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യ എയുടെ തകർപ്പൻ ബാറ്റിംഗ്. രണ്ടാം ഇന്നിംഗ്സിൽ 411/7 എന്ന നിലയിലാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ എ. കെ.എൽ രാഹുൽ (51),നായകൻ അഭിമന്യൂ ഈശ്വരൻ(80),ധ്രുവ് ജുറേൽ (28), നിതീഷ് കുമാർ റെഡ്ഡി(42), ശാർദൂൽ താക്കൂർ (34), തനുഷ് കോട്ടിയാൻ (88 നോട്ടൗട്ട്),അൻഷുൽ കാംബോജ് (47 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യ എയ്ക്ക് വേണ്ടി സ്കോർ ഉയർത്തിയത്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ എ 348നും ഇംഗ്ളണ്ട് ലയൺസ് 327 റൺസിനും പുറത്തായിരുന്നു. ആദ്യ ഇന്നിംഗ്സിൽ കെ.എൽ രാഹുൽ സെഞ്ച്വറി നേടി.