നോൺ സ്റ്റോപ്പ് ഹീറോ അൺലിമിറ്റഡ് പ്ലാനുമായി വി

Tuesday 10 June 2025 12:12 AM IST

കൊച്ചി: മുൻനിര ടെലികോം ഓപ്പറേറ്ററായ വി ഇന്ത്യയിലെ ആദ്യത്തെ ട്രൂലി അൺലിമിറ്റഡ് ഡാറ്റ പ്ലാൻ കേരളത്തിൽ അവതരിപ്പിച്ചു. നോൺ സ്റ്റോപ്പ് ഹീറോ എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാൻ പ്രീപെയ്ഡ് ഉപഭോക്താക്കളുടെ ഡാറ്റ ക്വാട്ട തീരുന്ന സാഹചര്യം മറികടക്കാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുഴുവൻ വാലിഡിറ്റി കാലയളവിലും ഇതിലൂടെ തടസമില്ലാതെ ഡാറ്റ ലഭ്യമാവും.

മൂന്ന് റീചാർജ് പായ്ക്കുകളിലായി അൺലിമിറ്റഡ് ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. 398 രൂപ മുതൽ ആരംഭിക്കുന്ന വി നോൺസ്റ്റോപ്പ് ഹീറോ പ്ലാനുകളാണ് കേരളത്തിൽ ലഭ്യമാവുക. 398 രൂപ പ്ലാനിന് 28 ദിവസവും, 698 രൂപ പ്ലാനിന് 56 ദിവസവും, 1048 രൂപ പ്ലാനിൽ 84 ദിവസവുമാണ് കാലാവധി. മൂന്ന് പ്ലാനുകളിലും അൺലിമിറ്റഡ് കോളുകളും, ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റയും, പ്രതിദിനം 100 എസ്.എം.എസ് ആനുകൂല്യവും ലഭിക്കും.