ന​ല്ല​ളം​ ​സ്കൂളിലേക്ക് ​വാ​ട്ട​ർ​ ​പ്യൂ​രി​ഫ​യർ നൽകി വാ​ക്ക​റൂ​ ​ഇ​ന്റ​ർ​നാ​ഷ​ണൽ

Tuesday 10 June 2025 12:17 AM IST

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി നല്ലളം ജി.എച്ച്.എസിൽ വാക്കറൂ ഇന്റർനാഷണൽ അഞ്ച് വാട്ടർപ്യൂരിഫയറുകൾ സ്ഥാപിച്ചു. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഈ സംരംഭം ആരോഗ്യകരമായ പഠനാന്തരീക്ഷം രൂപപ്പെടുത്തുന്നതിന് സ്‌കൂൾ സമൂഹത്തിനും സമീപവാസികൾക്കും ഏറെ സഹായകമാകും. പദ്ധതിയുടെ ഉദ്ഘാടനം വാക്കറൂ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ വി. നൗഷാദ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ. ഷാഹുൽ ഹമീദ്, കോർപ്പറേഷൻ കൗൺസിലർമാരായ റഫീന അൻവർ, ടി. മൈമൂന ടീച്ചർ,വാക്കറൂ ഡയറക്ടർ അബ്ദുൾ റഷീദ് വെളുത്തേടത്ത്, എസ്.എം.സി ചെയർമാൻ ഷാജു എ., എം.പി.ടി.എ ചെയർപേഴ്‌സൺ ആത്തിക്കാബി തുടങ്ങിയവർ പങ്കെടുത്തു.