നിക്ഷേപകർക്കായി ജിയോ ബ്ലാക്ക്‌റോക്ക് വെബ്‌സൈറ്റ്

Tuesday 10 June 2025 12:20 AM IST

കൊച്ചി: ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും ആഗോള ധനകാര്യ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്റോക്കും ചേർന്നുള്ള സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്റോക്ക് എക്‌സിക്യുട്ടിവ് ലീഡർഷിപ്പ് ടീമിനെ പ്രഖ്യാപിച്ചു. പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി വെബ്‌സൈറ്റ് ആരംഭിച്ചു.

മ്യൂച്ച്വൽ ഫണ്ട് ബിസിനസിനായി ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് ഈയിടെ വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി ലഭിച്ചിരുന്നു. അസറ്റ് മാനേജ്‌മെന്റ് രംഗത്ത് വലിയ അനുഭവ പരിചയവും ഡിജിറ്റൽ ഇന്നവേഷൻ, ഉപഭോക്തൃ കേന്ദ്രീകൃത ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം തുടങ്ങിയ കാര്യങ്ങളിൽ മികവ് നേടിയ ലീഡർഷിപ്പ് ടീമാണ് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന്റേത്.

നൂതനാത്മകവും ഉപഭോക്താക്കൾക്ക് മൂല്യവർദ്ധനയും നൽകുന്ന ഉത്പന്നങ്ങൾ സുതാര്യതയോടും മികച്ച നിരക്കിലും അവതരിപ്പിക്കുമെന്ന് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സിദ്ദ് സ്വാമിനാഥൻ പറഞ്ഞു.