ആപ്ദമിത്ര സിവിൽ ഡിഫൻസ്
Tuesday 10 June 2025 12:31 AM IST
പത്തനംതിട്ട : ജില്ലാ മേരാ യുവ ഭാരത് നെഹ്‌റു യുവകേന്ദ്ര ഓഫീസിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിന് സിവിൽ ഡിഫൻസ് ടീമിനെ തയ്യാറാക്കുന്നതിന് യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40. ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് അംഗങ്ങൾ, മേരാ യുവ ഭാരത്, എൻ.വൈ.കെ.എസ്, എൻ.എസ്.എസ് , എൻ.സി.സി, റെഡ്‌ക്രോസ്, സന്നദ്ധസേന, ട്രോമ കെയർ വിഭാഗങ്ങളിലുളളവർക്ക് പങ്കെടുക്കാം. മൂന്ന് വർഷത്തേക്കുള്ള ഇൻഷുറൻസ് കവറേജ് ലഭിക്കും. ഫോൺ :7558892580, 04682962580.