താലൂക്ക് വികസന സമിതി
Tuesday 10 June 2025 12:36 AM IST
കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. വിവിധ മേഖലകളിൽ പകർച്ചവ്യാധി പടരുന്ന സാഹചര്യം വിലയിരുത്തി. സ്റ്റേഡിയം ജംഗ്ഷനിൽ നിന്നുള്ള വൺവേയിൽ നിയമം തെറ്റിച്ച് വാഹനങ്ങൾ കടന്നുവന്ന് അപകടമുണ്ടാക്കുന്നതിനാൽ സ്റ്റേഡിയം ജംഗ്ഷനിൽ സൈൻ ബോർഡ് സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ സൈനികക്ഷേമ ബോർഡ് ഓഫീസ് പഴയ ബി.എസ്.എൻ.എൽ സമുച്ചയത്തിലേക്ക് മാറ്റുന്ന വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപെടുത്തണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധി മാത്യു ജി.ഡാനിയേൽ ആവശ്യപ്പെട്ടു.