നാഷാമുക്ത ഭാരത് അഭിയാൻ പദ്ധതി

Tuesday 10 June 2025 12:43 AM IST

പത്തനംതി​ട്ട : നാഷാമുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ജില്ലാ തല ആക്ഷൻ പ്ലാൻ പ്രകാരമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സൂപ്പർവൈസർമാർ, സ്‌കൂൾ കൗൺസിലർമാർ , അങ്കണവാടി പ്രവർത്തകർ എന്നിവർക്കായി ലഹരി വിരുദ്ധ ബോധവൽകരണപരിപാടി നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംലാ ബീഗം.ജെ അദ്ധ്യക്ഷത വഹിച്ചു. ഗവ.ഓൾഡ് ഏജ് ഹോം സൂപ്രണ്ട് മീന.ഒ.എസ്, ജില്ലാ കോർഡിനേറ്റർ പ്രീതാകുമാരി.എൽ, ജില്ലാ വിമൻ പ്രൊട്ടക്ഷൻ ഓഫീസർ നിസ്സാ.എ എന്നിവർ സംസാരിച്ചു.

ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സന്ദീഷ് പി.ടി​ 'ന്യൂജൻ ലഹരി തിരിച്ചറിയലും പരിഹാരവും' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.